ഷീന തോമസ് സ്പീച് തെറാപ്പിസ്റ്റ്

SheenaSpeech.com-ലേക്ക് സ്വാഗതം. ഞങ്ങളുടെ ഓൺലൈൻ സ്പീച്ച് തെറാപ്പിയെക്കുറിച്ചും, അത് എങ്ങനെ നടത്തുന്നുവെന്നും കൂടുതലറിയാൻ ഈ വീഡിയോ കാണുക.


ഷീന തോമസ് വിശദമായ ബയോ

Picture of Sheena Thomas Speech Therapist
Sheena Thomas Speech Therapist M.A.S. L.P. RCI reg no: A24-100

ഷീന തോമസ്, ബാച്ചിലേഴ്സ് ഡിഗ്രി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പൂർത്തീകരിച്ചു. ബാച്ചിലേഴ്സ് ഡിഗ്രിക്ക് ശേഷം മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്  ആൻഡ് ഹിയറിങ്  ക്ലിനിക്കിൽ സൂപ്പർവൈസർ ആയിട്ട് സേവനമനുഷ്ഠിച്ചു. മാസ്റ്റേഴ്സ് ഡിഗ്രിക്ക് ശേഷം പെരിന്തൽമണ്ണ അൽഷിഫ മൾട്ടി സ്പെഷ്യാ ലിറ്റി സ്പീച്ച് പത്തോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു സ്വന്തമായിട്ട് പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പായിട്ട് കൊച്ചിയിൽ ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്  ആയിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

RCI-certification-copy
RCI-certification-copy

കഴിഞ്ഞ 12 വർഷത്തെ സ്പീച്ച് തെറിപ്പിസ്റ്റ് ആയിട്ടുള്ള പ്രവർത്തനത്തിലൂടെ ധാരാളം കുട്ടികളെ സ്പീച്ച് – ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മേഖലയിൽ സഹായിക്കാനും അതുപോലെ ഈ  കുട്ടികൾക്ക് സംസാരത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കാനും സഹായിച്ചിട്ടുണ്ട്. ആധുനികവും നൂതനവും ആയ ടെക്നിക്കുകളും മെത്തേഡുകളും ആണ് ഈ തെറപ്പിയിൽ ഉപയോഗിക്കുന്നത്. ഷീന തോമസ് സ്പീച്ച് തെറപ്പിയുടെ ഏറ്റവും എടുത്തു പറയത്തക്ക പ്രത്യേകത എന്താണെന്ന് വെച്ചാൽ, അത് പാരന്റ്സിന് ട്രെയിനിങ്ങ് കൊടുക്കുക എന്നുള്ളതാണ്. ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് മാതാപിതാക്കളാണ്. അതുകൊണ്ടു പാരന്റ്സിന് ട്രെയിനിങ് കിട്ടുന്നത് കൊണ്ട് തന്നെ കുട്ടികൂട്ടികളിൽ വളരെ വേഗത്തിൽ പുരോഗതി ഉണ്ടാകുവാൻ സഹായിക്കുന്നു. ഇവിടെ ഓൺലൈൻ ആയിട്ട് പാരന്റ്സിന് ട്രെയിനിങ് കൊടുക്കുകയാണ് ചെയ്യുന്നത്. ഓട്ടിസവും, സ്പീച്ച് ഡിലെയും ഉള്ള കുട്ടികൾക്കാണ് ട്രെയിനിങ് കൊടുക്കുന്നത്. സ്പീച്ച് തെറാപ്പിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കൂടാതെ, ഓട്ടിസം, സ്പീച്ച് ഡിലെ വരുന്ന കുട്ടികളിൽ നല്ല രീതിയിൽ പുരോഗതി കൊണ്ടുവരുന്നതിനു വേണ്ടി ആധുനിക അന്തർദേശീയ ട്രെയിനിങ്ങുകളും എടുത്തിട്ടുണ്ട് .

Hanen therapy

സർട്ടിഫൈഡ് ഹാനൻ തെറാപ്പിസ്റ്റ് 

സ്പീച്ച് തെറാപ്പി, സെൻററുകളുടെ നാലു ചുമരുകളിൽ ഒതുങ്ങേണ്ടതല്ല. സ്പീച്ച് തെറാപ്പി, പ്രധാനമായും നടക്കേണ്ടത് വീട്ടിലാണ്. അതായത് ഇതൊരു ഫാമിലി ട്രെയിനിങ് ആണ്. ഈ ഹാനൻ ട്രെയിനിങ്ങിന്റെ തത്വം ഉൾക്കൊണ്ടുകൊണ്ടാണ് കുട്ടികൾക്കുവേണ്ടിയുള്ള ആക്ടിവിറ്റസുകൾ തയ്യാറാക്കിയിരിക്കുന്നത്. മാതാപിതാക്കൾക്ക് കൃത്യമായ ഗൈഡൻസും സപ്പോർട്ടും കൊടുക്കുന്നതിലൂടെ കുഞ്ഞുങ്ങളെ ട്രെയിനിങ് ചെയ്യിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

ഓറൽ പ്ലേസ്മെന്റ്  തെറാപ്പിസ്റ്റ് 

കുട്ടികളിൽ സംസാരം കൊണ്ടുവരുന്നതിനു വേണ്ടിയും അതേപോലെ സംസാരിക്കുന്ന കുട്ടികളിൽ ക്ലാരിറ്റി കൂട്ടുന്നതിന് വേണ്ടിയും പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന സ്പീച്ച് തെറാപ്പി ടെക്നിക്കുകൾ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഓറൽ പ്ലേസ്മെന്റ് തെറാപ്പിയുടെ പ്രാധാന്യം വരുന്നത്. ഓറൽ പ്ലേസ്മെന്റ് തെറാപ്പിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി https://talktools.com/pages/what-is-opt പേജ് സന്ദർശിക്കുക. ഷീന തോമസ് ഓറൽ പ്ലേസ്മെന്റ് തെറാപ്പിയിൽ ലെവൽ 1ഉം  ലെവൽ 2ഉം പൂർത്തീകരിച്ചിട്ടുണ്ട്.

Oral Placement Therapy

കുട്ടികൾക്ക് സംസാരത്തിന് ബുദ്ധിമുട്ട് വരുമ്പോൾ അവർക്ക് വേണ്ടി എത്ര സമയം ചെലവഴിക്കാനും വളരെ കൃത്യനിഷ്ഠതയോടു കൂടി വർക്ക് ചെയ്യാനും തയ്യാറായിട്ടുള്ള മാതാപിതാക്കൾക്കാണ് ഷീന തോമസ് സ്പീച് തെറാപ്പി  ഏറ്റവും പ്രയോജനം ആവുക. 

ഷീന തോമസ് സ്പീച്ച് തെറാപ്പിയിലെ ഏറ്റവും പ്രധാന ട്രെയിനിങ് പ്രോഗ്രാം എന്ന് പറയുന്നത് എസ്സെൻഷ്യൽ സ്പീച്ച് സ്‌കിൽസ് പ്രോഗ്രാമാണ് ഇവിടെ കൃത്യനിഷ്ഠതയോടു കൂടി ആക്ടിവിറ്റിസ് ചെയ്യാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നു. കോൺടാക്ട് ചെയ്യുന്നതിനു മുമ്പായി our principles എന്ന് പറയുന്ന പേജ് വിസിറ്റ് ചെയ്യുന്നത് നന്നായിരിക്കും.

Last Updated on 18 December 2024