സ്പീച്ച് തെറാപ്പി ഏറ്റവും നന്നായി നടക്കുന്നത് അടച്ചിട്ട റൂമുകളിൽ അല്ല. നേരെമറിച് കുട്ടിക്ക്,  വീട്ടിൽ ട്രെയിനിങ് കൊടുക്കുന്ന ഒരു അമ്മയുടെ കൈകളിലാണ് സ്പീച്ച് ഏറ്റവും നന്നായി നടക്കുന്നത്

    ഷീന തോമസ് സ്പീച്ച് തെറാപ്പിസ്റ്റ് 
    Table of Contents

      ഉള്ളടക്കം

      എല്ലാ കുട്ടികളും ഗുണനിലവാരമുള്ള സ്പീച്ച് അർഹിക്കുന്നു എല്ലാവർക്കും അത് കിട്ടുകയും വേണം. ഈ ലക്ഷത്തിൽ ഊന്നിയാണ് എസ്സെൻഷ്യൽ സ്കിൽസ് ട്രെയിനിങ് പ്രോഗ്രാം തയ്യാറാക്കി ഇരിക്കുന്നത്. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി കളികളിലൂടെ ഉള്ള ആക്ടിവിറ്റീസ് ആണ് പ്രാധാന്യം കൊടുക്കുന്നത് അതുകൊണ്ട് തന്നെ കുട്ടികളിൽ താല്പര്യമുണ്ടാവുകയും നല്ല രീതിയിൽ പുരോഗതി ഉണ്ടാക്കുവാൻ സഹായിക്കുകയും  ചെയ്യുന്നു. 

      ഞങ്ങളുടെ പ്രോഗ്രാമിൻ്റെ ഹൈലൈറ്റുകൾ

       കൃത്യനിഷ്ഠതയോടു കൂടി വീട്ടിൽ സ്പീച്ച് തെറാപ്പി ട്രെയിനിങ് കൊടുക്കുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നു 

      ഇവിടെ കുട്ടികൾക്ക് നേരിട്ട് അല്ല ട്രെയിനിങ് കൊടുക്കുന്നത് നേരെ മറിച്ച് മാതാപിതാക്കൾക്കാണ് ട്രെയിനിങ് കിട്ടുന്നത്. ട്രെയിനിങ് നടക്കുക, നേരിട്ടുള്ള വീഡിയോ കോളിൽ കൂടിയും റെക്കോർഡ് ആയിട്ടുള്ള വീഡിയോസ് കൂടെയും ആയിരിക്കും. മാതാപിതാക്കൾക്ക് വളരെ വേഗത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടി റെക്കോർഡ് ഡെമോ വീഡിയോസ് സഹായിക്കുന്നു. അതുപോലെതന്നെ മാതാപിതാക്കൾക്ക് അവർക്കുണ്ടാകുന്ന സംശയങ്ങൾ വാട്സ്ആപ്പ് വഴി ചോദിക്കാനുള്ള അവസരം എപ്പോഴും ഉണ്ട്. 

      ആക്ടിവിറ്റീസ് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള കളികളിലൂടെ ചെയ്യുന്നതിനാൽ , മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആക്ടിവിറ്റീസ് ചെയ്യുവാൻ ഇഷ്ടം ഉണ്ടാവുന്നു.

      നാലു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമേ ട്രെയിനിങ് കൊടുക്കുകയുള്ളൂ. 

      ഓട്ടിസം സ്പീച്ച് ഡിലെ ഉള്ള കുട്ടികൾക്ക് മാത്രമേ ട്രെയിനിങ് കൊടുക്കുകയുള്ളൂ 

      ടൈം ഫ്ലോട്ടിന്റെ  അഭാവം മൂലം ഉച്ചാരണ ബുദ്ധിമുട്ട് , വിക്ക് എന്നിവ എടുക്കുന്നതല്ല

      ട്രെയിനിങ് പൂർണ്ണമായും ഓൺലൈൻ ആയിരിക്കും 

      ഒരു ആഴ്ചത്തെ ഫ്രീ ട്രയൽ ഉണ്ടാകും

      ഞങ്ങളുടെ രണ്ട് പ്രോഗ്രാമുകൾ

      • എസൻഷ്യൽ സ്പീച്ച് സ്കിൽസ് ട്രെയിനിങ് 
      • പേഴ്സണൽ പാരന്റൽ ട്രെയിനിങ് 

      Program 1  എസെൻഷ്യൽ സ്പീച്ച് സ്കിൽസ് ട്രെയിനിങ്(Beginner’s Level)

      ആർക്കാണ് എസെൻഷ്യൽ സ്പീച്ച് ട്രെയിനിങ് പ്രോഗ്രാം ?

      ➡️കുട്ടികൾക്കുവേണ്ടി ദിവസവും 1-2 മണിക്കൂർ ചെലവഴിക്കാൻ തയ്യാറായിട്ടുള്ള മാതാപിതാക്കൾക്ക് 

      ➡️1.3 to 4 years ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 

      ➡️സ്പീച്ച് സ്പീച്ച് തെരപ്പിക്ക് പോകുന്ന കുട്ടികൾ , അവർക്ക് വീട്ടിൽ ട്രെയിനിങ് കൊടുക്കുന്നതിനു വേണ്ടി

      ➡️ഗുണനിലവാരമുള്ള സ്പീച്ച് തെറാപ്പി ലഭ്യമല്ലാത്തവർക്ക് വേണ്ടി

      എസ്സെൻഷ്യൽ ട്രെയിനിങ് പ്രോഗ്രാമിൽ നിങ്ങൾക്ക് ലഭിക്കുന്നത് എന്തൊക്കെ ?

      ➡️നേരിട്ടുള്ള വീഡിയോ കോൾ മീറ്റിംഗ് 

      ➡️ആക്ടിവിറ്റിസിന്റെ സ്റെക്കോർഡഡ് ആയിട്ടുള്ള വിശദീകരണവും ഡെമോ വീഡിയോസും 

      ➡️വാട്സാപ്പിൽ കൂടെയുള്ള സംശയ നിവാരണം 

      പ്രോഗ്രാം ഉപയോഗിക്കുന്ന ഭാഷ

       വീഡിയോസും ബുക്ക്സും ഇംഗ്ലീഷിൽ ആയിരിക്കും . പക്ഷേ പാരന്റ്സിന് ലൈവ് വീഡിയോ കോൾ മീറ്റിങ്ങിലും വാട്സാപ്പിലും ഇംഗ്ലീഷിലോ മലയാളത്തിലോ സംസാരിക്കാവുന്നതാണ്. 

      Program 2 : പേഴ്സണൽ പാരന്റൽ ട്രെയിനിങ് (Advanced) പ്രോഗ്രാം 

      എസൻഷ്യൽ സ്കിൽ ട്രെയിനിങ് പ്രോഗ്രാമിൽ നിന്നും സെലക്ട് ചെയ്യുന്ന പാരന്റ്സ്നാണ് പേഴ്സണൽ പാരന്റൽ ട്രെയിനിങ് പ്രോഗ്രാം കിട്ടുക. 

      പ്രോഗ്രാമുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി കോൺടാക്ട് ചെയ്യുക

      Last Updated on 18 August 2024